കൃത്രിമം കാട്ടിയിട്ടില്ല; ദക്ഷിണാഫ്രിക്ക

സിഡ്നി| WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (16:52 IST)
PRO
ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ചത് പന്തില്‍ കൃത്രിമം കാട്ടിയാണെന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണറുടെ പരാമര്‍ശം വിവാദമാകുന്നു.

90 റണ്ണിനിടെ പത്ത് വിക്കറ്റുകള്‍ക്കായി ആതിഥേയര്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് വാര്‍ണര്‍ ആരോപിച്ചത്. ഓരോ പന്തെറിഞ്ഞശേഷവും വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്സ് പന്ത് ഗ്ളൗസുകൊണ്ട് ഉരച്ച് പരുവപ്പെടുത്തിയെന്നാണ് വാര്‍ണറുടെ ആരോപണം.

പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 448 റണ്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വിക്കറ്റ് നഷ്ടം കൂടാതെ 126 റണ്ണെടുത്ത ശേഷം 216ന് ഓള്‍ ഔട്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :