വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനു നേരെ ഡിവൈഎഫ്ഐ ആക്രമണം, കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു

കോഴിക്കോട്| VISHNU N L| Last Updated: ശനി, 7 ഡിസം‌ബര്‍ 2019 (11:56 IST)
സ്വകാര്യ പരിപാടിക്ക് എത്തിയ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ കാറിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. കോഴിക്കോടിനടുത്ത് നരിക്കുനി അങ്ങാടിയിലാണ് സംഭവം. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരാണ് മന്ത്രിക്കു നേരെ പ്രതിഷേധിച്ചത്. എന്നാല്‍, മന്ത്രിക്ക് പരിക്കൊന്നുമില്ല. സംഭവത്തിനു ശേഷം അതേ വണ്ടിയില്‍ മന്ത്രി മലപ്പുറത്തിന് തിരിച്ചുപോയി. പ്രതിഷേധക്കാര്‍ മന്ത്രിക്കു നേരെ കരിങ്കൊടി വീശി.

നരിക്കുനിയില്‍ സ്വകാര്യ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. സ്വകാര്യ പരിപാടിയായതിനാല്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് ഇടതു യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

പോവുന്ന വഴിയില്‍ മന്ത്രിവാഹനത്തിനു നേര്‍ക്ക് വടി കൊണ്ടും മറ്റും അടിച്ചിരുന്നു. തിരിച്ചു വരുന്ന വഴി മന്ത്രി വാഹനം മിനിറ്റുകളോളം നരിക്കുനി അങ്ങാടിയില്‍ തടഞ്ഞു. കല്ലു കൊണ്ടും മറ്റും കാറിന്റെ ചില്ലിന് ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ മുന്വശത്തെ ചില്ലുകള്‍ തകര്‍ന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐക്കാര്‍ അറസ്റ്റില്‍. എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തിലെ അപാകതയുടെ പേരിലായിരുന്നു പ്രതിഷേധം. പൊലീസ് സമരക്കാരെ നീക്കിയതോടെ മന്ത്രിയുടെ വാഹനം കടന്നു പോയി. സലഫി ട്രസ്റ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :