കൊല്ലം|
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (14:53 IST)
കൊല്ലത്ത് മുണ്ടയ്ക്കലില്‍ 10 മാസം പ്രായമായ കുഞ്ഞിന് തെരുവുനായയുടെ ആക്രമണം. മുണ്ടയ്ക്കല്‍ സ്വദേശി ഷിബുവിന്റെ 10 മാസം പ്രായമായ മകൻ എബിനാണ് നായയുടെ കടിയേറ്റത്.
വീട്ടിൽ കയറിയാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. പരിക്കേറ്റ എബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ സ്ഥലത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.