തിരുവനന്തപുരം|
Last Updated:
ബുധന്‍, 27 നവംബര്‍ 2019 (18:08 IST)
ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി കെ.പി മോഹനന്‍. 14 രാജ്യങ്ങളുമായി ഒപ്പുവെച്ചിരിക്കുന്ന കരാര്‍ കേരളത്തിന് ദോഷകരമായി ബാധിക്കുമെന്നും ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
നാണ്യവിളകളുടെ വില സംബന്ധിച്ച അടിയന്തരപ്രമേയ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു കെ പി മോഹനന്‍.
മുല്ലക്കര രത്നാകരന്‍ നാണ്യവിളകളുടെ വിലത്തകര്‍ച്ചയെപ്പറ്റി ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍ക്ക് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.സ്പീക്കര്‍ പ്രമേയത്തിന്റെ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2009 ആഗസ്ത് 13നാണ് ഇന്ത്യ ആസിയന്‍ കരാറില്‍
ഒപ്പുവെച്ചത്.