കൊച്ചി|
സജിത്ത്|
Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (12:40 IST)
ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച സാം മാത്യുവിനെയും അതിനെ പ്രോത്സാഹിപ്പിച്ച അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കവിയെ വിഡ്ഢിയെന്ന് അഭിസംബോധന ചെയ്യുന്നതോടൊപ്പം മാനസിക രോഗികളായ ഇത്തരം ആളുകളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്നും കേരള ജനത പ്രതീക്ഷിക്കുന്നുണ്ടെന്നും ആഷിഖ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.
ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി ? ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്ക്കാരം ഇനിയും കൈരളിയിൽ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു !