സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍

ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.

Arattannan Santhosh Varkey Vanitha Vineetha Theater Arattannan Santhosh Varkey  Arattannan Vanitha Vineetha Theater Santhosh Varkey
Arattannan - Santhosh Varkey
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 ഏപ്രില്‍ 2025 (18:15 IST)
സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയില്‍ ആറാട്ട് അണ്ണന്‍ അറസ്റ്റില്‍. ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്. നടി ഉഷ ഹസീനയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

അശ്ലീല പരാമര്‍ശം നടിമാര്‍ക്കെതിരെ നടത്തിയെന്ന് കാട്ടി ചലച്ചിത്രപ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍, എന്നിവര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷിന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉഷാ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :