ഡബ്ല്യുസിസിയിൽ ഗ്രൂപ്പ് കളി? കൊമ്പ് കോർത്ത് പാർവതിയും ഭാഗ്യലക്ഷ്മിയും

നിഹാരിക കെ.എസ്| Last Updated: ചൊവ്വ, 28 ജനുവരി 2025 (11:16 IST)
ഡബ്ല്യുസിസിയെച്ചൊല്ലി ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടായ്മയിലെ അംഗവും നടിയുമായ പാർവതി തിരുവോത്തും തമ്മിൽ പരസ്യ വാക്പോര്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ നടന്ന 'സ്ത്രീയും സിനിമയും' എന്ന വിഷയം സംബംന്ധിച്ചുള്ള ചർച്ചക്കിടെയായിരുന്നു സംഭവം. പാർവതി ചർച്ചയിൽ പാനൽ അംഗമായി പങ്കെടുത്തപ്പോൾ കാണികൾക്കിടയിൽ നിന്ന് ഭാഗ്യലക്ഷ്മി ചോദ്യം ഉന്നയിക്കുകയായിരുന്നു.

ഹേമാകമ്മിറ്റി റിപ്പോർട്ട് പരാമർശിച്ച പാർവതി സിനിമയിലെ സ്ത്രീകൾക്ക് ഡബ്ല്യുസിസി തുറന്നിട്ടിരിക്കുന്ന ഇടത്തെപ്പറ്റിയായിരുന്നു പാർവതി സംസാരിച്ചത്. നമുക്ക് എന്തും തുറന്നു പറയാനുള്ള ഇടമുണ്ടെന്നും ഇവിടെ ആർക്കും വന്ന് പറയാനുള്ളത് പറയാമെന്നും പറഞ്ഞ പാർവതി,
വിമർശിക്കാനുള്ളവർക്കും അവിടേക്ക് വരാമെന്നും ചൂണ്ടിക്കാട്ടി.

ഇതോടെയാണ് ഭാഗ്യലക്ഷ്മി ചോദ്യവുമായി രംഗത്തെത്തിയത്. ഈ ഓർഗനൈസേഷൻ കുറച്ചുകൂടി ആളുകൾക്ക് സംരക്ഷണം നൽകുന്ന രീതിയിൽ ആകണം എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആവശ്യം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്പേസ് നൽകാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാൽ നല്ലതായിരുന്നു എന്നും അവർ പറഞ്ഞു.

‘ഞങ്ങൾ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത്’ എന്ന് എന്നോട് സ്ത്രീകൾ ചോദിക്കാറുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റുകൾ അല്ല, അവർക്ക് പരാതി ഇല്ല എന്നു തന്നെ വച്ചോളൂ. ചോദിക്കുന്നത് മറ്റ് ഒരുപാട് ആർട്ടിസ്റ്റുകൾ, ടെക്നീഷ്യൻസ് ആയിട്ടുള്ള സ്ത്രീകൾ അങ്ങനെ പലരും, ഞങ്ങൾ എങ്ങനെയാ മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നിൽക്കുന്നുണ്ട്. അപ്പോൾ അതും കൂടി ഒന്നു നിങ്ങൾ പരിഗണിക്കണം എന്ന് കൂടിയാണ് എനിക്ക് ഇത്രയും ആളുകളുടെ മുമ്പിൽ വച്ച് നിങ്ങളോട് പറയാനുള്ളത്. ഞാൻ ഇവിടെ വെറുതെ ഇരുന്നു കേട്ടിട്ട് പോകാം എന്ന് കരുതി തന്നെയാണ് വന്നത്. പക്ഷേ, എനിക്ക് തോന്നി അങ്ങനെയല്ല, എന്റെ ഭാഗത്ത് നിന്നുള്ള ഒരു സജഷൻ ഉണ്ടാകണം എന്ന്', ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ചേച്ചി നിങ്ങൾക്ക് എന്നെ നന്നായി അറിയാം. നിങ്ങൾക്ക് എന്റെ നമ്പർ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങൾക്ക് എന്തുകൊണ്ട് കലക്ടീവിൽ ജോയിൻ ചെയ്തുകൂടാ’? എന്നായിരുന്നു പാർവതി ചോദിച്ചത്. ഇതോടെ കാണികളും ഇളകി. ഇതോടെ വിയോജിപ്പ് പരസ്യമാക്കിയാണ് ഭാ​ഗ്യലക്ഷ്മി തിരിച്ചടിച്ചത്. സംഘടന തുടങ്ങിയ സമയത്ത് ഭാഗ്യലക്ഷ്മിയെ ഉൾപ്പെടുത്തണ്ട എന്ന് സംഘടനയിൽ തന്നെ ഉള്ള ഒരാൾ പറഞ്ഞതായി താൻ അറിഞ്ഞെന്നും അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തതെന്നും അവർ വ്യക്തമാക്കി.

'മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോകുന്ന ദിവസം രാവിലെ എന്നോട് ചർച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാൻ കാണുന്നത് ടെലിവിഷനിൽ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാർത്തയാണ്. അപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ചോദിക്കുന്നു, എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാൻ പോകാൻ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുൻപുള്ള ചർച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോൾ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളിൽ ചിലർ താല്പര്യപ്പെട്ടു എന്ന്. അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവർ തന്നെ പറഞ്ഞപ്പോൾ, ശരി എന്നെ ഇഷ്ടമല്ലെങ്കിൽ കൂട്ടണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തത്', ഭാഗ്യലക്ഷ്മി പറഞ്ഞവസാനിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; ...

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)
ഭര്‍ത്താവ് മരിച്ചാല്‍ ഒരു മൂലയ്ക്ക് ഇരിക്കണമെന്ന് പറയുന്ന ഈ മുസ്ലിം പണ്ഡിതന്‍ നഫീസുമ്മയെ ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. തൃശ്ശൂര്‍ താമര വെള്ളച്ചാലില്‍ ആദിവാസി ...

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും ...

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്
കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്ക് കൊണ്ടുപോയാല്‍ അലാറം ...

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ...

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം
കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ...

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' ...

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി
കേരളത്തിലെ വികസന മുന്നേറ്റത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ ...