നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2025 (12:15 IST)
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആയിരുന്നു ഇന്നലെ. ഇത്തവണ ആഘോഷം ചെന്നൈയിൽ ആയിരുന്നു. ദിലീപും കാവ്യയും മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി. പതിവ് പോൽ ഇത്തവണയും മഞ്ജുവിന്റെ വക വിഷസ് ഒന്നും ഉണ്ടായിരുന്നില്ല. മീനാക്ഷിയും മഞ്ജു വാര്യരും തമ്മിൽ കാണാറുണ്ടോ എന്ന് പോലും വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ മഞ്ജു മകളെ ഫോളോ ചെയ്യുന്നുണ്ട്.
ഇതിനിടെ, മഞ്ജു വാര്യരെയും മീനാക്ഷിയെയും കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന്
മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ടെന്നാണ് ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.
മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം. ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോ. മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നു. അതേക്കുറിച്ച് തനിക്കറിയാമെന്നും ഭാഗ്യലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു.
ഇപ്പോഴും ഞാൻ റെഡിയായിരിക്കുകയാണ് ചേച്ചി, അവൾക്കെപ്പോൾ വേണമെങ്കിലും എന്റെയടുത്തേക്ക് വരാമെന്ന് മഞ്ജു ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. ഒരുപാട് പേർ കണ്ട് പഠിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്നും അന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.