1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. A woman whose husband has died cannot be evicted from her husband house

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

2009ല്‍ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം യുവതിയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വന്നതിനെ ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരം എതിര്‍ത്തിരുന്നു.

A woman whose husband
ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ലെന്ന് കേരള ഹൈക്കോടതി. പാലക്കാട് സെഷന്‍സ് കോടതി ഉത്തരവിനെ ശരി വെച്ചാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. 2009ല്‍ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം യുവതിയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വന്നതിനെ ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരം എതിര്‍ത്തിരുന്നു. പിന്നാലെ സംരക്ഷണം തേടി യുവതി പാലക്കാട് സെക്ഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. 
 
അപ്പീലില്‍ സെഷന്‍സ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിനെതിരെ ഭര്‍ത്താവിന്റെ മാതാവും സഹോദരങ്ങളും നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് വന്നത്. യുവതിയെ പുറത്താക്കാന്‍ ശ്രമിച്ചതിനും ഗാര്‍ഹിക പീഡനം നടത്താന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്ന് കോടതി പറഞ്ഞു. 
 
വീടിന്റെ ഉടമസ്ഥത ആരുടെ പേരില്‍ എന്നത് കണക്കിലെടുക്കാതെ തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതിയുക്തമാക്കി. സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാന്‍ സുരക്ഷിതമായ താമസ സൗകര്യം അവകാശമായി അംഗീകരിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി