തിരുവനന്തപുരം: ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ മരിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കന്യാകുമാരി ജില്ലയിൽ പനച്ചമൂടിന് സമീപം ദേവി കോടിലാണ് സംഭവം. അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ആരോൺ കുടിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ അമ്മയാണ് കുഞ്ഞ് മണ്ണെണ്ണ കുടിച്ചതായി കണ്ടത്. ഉടൻ തന്നെ നാട്ടുകാരെത്തി കുഞ്ഞിനെ...