പ്രമേയം നിയമവിരുദ്ധമല്ല, ഗവർണർ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുതെന്ന് എ കെ ബാലൻ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ജനുവരി 2020 (18:55 IST)
തിരുവനന്തപുരം: പൗരത്വ ഭേതഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ പ്രമേയം നിയമവിരുദ്ധമല്ലെന്ന് നിയമമന്ത്രി എ എകെ ബാലൻ. കേന്ദ്രത്തോട് പ്രമേയത്തിലൂടെ അഭ്യർത്ഥന നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ട്. അങ്ങനെ പാടില്ല എന്ന് താൻ വായിച്ച ഭരണഘടയിൽ പറഞ്ഞിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി. സമാനമായ പ്രമേയങ്ങൾ നേരത്തെയും പാസാക്കിയിട്ടുണ്ട് എന്നും എ കെ ബാലൻ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാജിവച്ച് പോയില്ലെങ്കിൽ ഗവർണറെ റോഡിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ല എന്നായിരുന്നു കെ മുരളീധരന്റെ വാക്കുകൾ. ആരിഫ്
മുഹമ്മദ് ഖാനെ ഗവർണർ എന്ന് വിളിക്കാനാകില്ലെന്നും ബിജെപിയുടെ ഏജന്റായി ഗവർണർ പ്രവർത്തിക്കുകയാണ് എന്നും മുരളീധരൻ വിമർശനം ഉന്നയിച്ചു. ഗവർണർ പരിധിവിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്തി തയ്യാറാവണം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :