ഫോൺ നഷ്ടപ്പെട്ടാൽ. സിം കാർഡ് സുരക്ഷിതമാക്കാൻ പുതിയ വെബ്സൈറ്റുമായി ട്രായ് !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ജനുവരി 2020 (17:00 IST)
ഫോണ്‍ നഷ്ടപ്പെട്ട് പോയാല്‍ സിം കാർഡ് ഉടൻ തന്നെ ബ്ലോക്ക് ചെയ്യുന്നതിനായി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ‍. നഷ്ടപ്പെടുകയോ മോഷടിക്കപ്പെടുകയോ ചെയ്യുന്ന ഫോണുളിലെ സിം കാർഡുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും തട്ടിപ്പുകളും തടയുന്നതിനാണ് പുതിയ വെബ്‌സൈറ്റ് ഒരുക്കിയിരികുന്നത്

2019 സെപ്തംബറില്‍ മുംബൈയിൽ ഈ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ ഇപ്പോൾ ഡൽഹിയിലും ലഭ്യമാക്കിയിരിക്കുകയാണ്. ഉടൻ തന്നെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഈ സംവിധാനം ലഭ്യമാകും. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ https://www.ceir,gov.in എന്ന വെബ്‌സൈറ്റ് വഴി സിം കാർഡ് ബ്ലോക്ക് ചെയ്യാൻ സാധിക്കും.

സ്മാർട്ട്ഫോൺ തന്നെ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. ഫോൺ നഷ്ടപ്പെട്ടതായി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രെജിസ്റ്റർ ചെയ്താൽ മാത്രമേ ഫോൺ ഇത്തരത്തിൽ ബ്ലോക്ക് ചെയ്യാൻ സാധിക്കു. വെബിസൈറ്റിൽ ഫോണിന്റെ ഐഎംഇഐ നമ്പർ നൽകി ബ്ലോക്ക് ചെയ്താൽ പിന്നീട് ഈ സ്മാർട്ട്‌ഫോണുകളിൽ സിം കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :