കനത്ത പോളിങ് തന്നെ: ഡിസംബർ 22 മുതൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 522 കോടിയുടെ മദ്യം

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ജനുവരി 2020 (17:54 IST)
ക്രിസ്തുമസും ന്യൂയറും ചേർന്ന് സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ പുതിയ റെക്കൊർഡ് കുറിച്ചിരിക്കുകയാണ്. ഡിസംബർ 22 മുതൽ ജനുവരി ഒന്ന് വരെ 522 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്. പുതുവൽസര ദിനത്തിൽ മാത്രം 16 ശതമനം അധിക വിൽപ്പനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റുകളിലാണ് പുതുവൽസര ദിനത്തിൽ റെക്കോർഡ് വിൽപ്പന ഉണ്ടായത്. 88.05 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. 71.04 ലക്ഷം രൂപയുടെ വിൽപ്പനയുമായി പാലാരിവട്ടം തൊട്ടുപിന്നിലുണ്ട്. എന്നാൽ വില വർധനവ് പരിഗണിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ വലിയ വർധനവുണ്ടായിട്ടില്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :