തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (11:20 IST)
പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷൻ
വിഎം സുധീരൻ ഞായറാഴ്‌ച ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസില്‍ പുന:സംഘടന സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. പുന:സംഘടനയില്‍ സുധീരന്‍ ഉറച്ച് നില്‍ക്കുന്നതോടെ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പുന:സംഘടന പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കുമെന്നാണ് സുധീരന്റെ നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പുന:സംഘടന ദോഷം ചെയ്യുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍.
കേരളത്തിലെ
പുനസംഘടന ഒരുതുടര്‍ പ്രക്രിയയാണ്, പുനഃസംഘടന നീട്ടാൻ ആരിൽനിന്നും നിർദേശം ലഭിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്
പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമമെന്നുമുള്ള സുധീരന്‍റെ പ്രസ്താവനയാണ് നിലവിലെ സ്‌തിഥി കൂടുതല്‍ വഷളാക്കിയത്.
പുനസംഘടന ഒരുതുടര്‍ പ്രക്രിയയാണ്. എഐസിസിയുടെ അനുവാദത്തോടെയാണ് അത് നടക്കുന്നത്. കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്നും സുധീരന്‍ ഞായറാഴ്‌ച പറഞ്ഞിരുന്നു. പുനസംഘടന തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞെ നടക്കുകയുള്ളുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പുള്ള പുനസംഘടന പാര്‍ട്ടിക്ക് ഗുണകരമാകും. പുനസംഘടനയിലൂടെ അര്‍ഹരായവര്‍ക്ക് അവസരം ലഭിക്കുമെന്നും സുധീരന്‍ പറഞ്ഞു.
നേരത്തെ, പാർട്ടിയിലെ പുനഃസംഘടന ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷമേ നടക്കാനിടയുള്ളൂവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുധീരന്റെ വിശദീകരണം. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ച തൃപ്തികരമാണെന്നും
കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതിഗതികള്‍ രാഹുലിനെ ധരിപ്പിച്ചുവെന്നും സുധീരൻ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പുന:സംഘടനയ്‌ക്കായി ഭാരവാഹി പട്ടിക ഉടന്‍ കൈമാറണമെന്നാണ് വി എം സുധീരന്‍ ഡിസിസികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ പട്ടിക കൈമാറേണ്ട എന്നാണ് എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
അതേസമയം, എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇന്ന് തുടങ്ങുന്നു. യുഡിഎഫ് നാളെയും യോഗം ചേരും. ആര്‍ ബാലകൃഷ്ണ പിള്ള , ഐഎന്‍എല്‍ , പിസി ജോര്‍ജ് തുടങ്ങിയവരുമായുള്ള തെരഞ്ഞെടുപ്പ് ബന്ധമാണ് എല്‍ഡിഎഫിലെ പ്രധാന ചര്‍ച്ച. ഇടതു മുന്നണി വിട്ട് യുഡിഎഫിലെത്തിയ ആര്‍എസ്പി, എസ്ജെഡി തുടങ്ങിയ കക്ഷികളുമായുള്ള സീറ്റ് വീതം വയ്പാകും യുഡിഎഫിന്റെ കടമ്പ.