പാലക്കാട്|
jibin|
Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (09:07 IST)
പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് വെട്ടേറ്റു. മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കും എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കുമാണു വെട്ടേറ്റത്. ആക്രമണത്തില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എട്ട് ബിജെപിക്കാര്‍ക്കും പരുക്കേറ്റു.
വെട്ടേറ്റ ഒരു സിപിഎം പ്രവര്‍ത്തകന്‍ കഞ്ചിക്കോട് സത്രപ്പടിയില്‍ ദിനേശന്റെ നില അതീവഗുരുതമാണ്. സതീഷ്, അജീഷ്, സുരേഷ് എന്നീ സിപിഎം പ്രവര്‍ത്തകരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് ദിനേശന് വെട്ടേറ്റത്. ആയുധങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദിനേശനെ വെട്ടിപ്പുരുക്കേല്‍പ്പിക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് പുതുശ്ശേരിയില്‍ ആക്രമണം നടന്നത്. സംഘമായെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അരമണിക്കൂറിന് ശേഷമാണ് പുതുശ്ശേരിയില്‍ ആക്രമണം നടന്നത്. സംഘമായെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സതീഷ്, അജീഷ്, സുരേഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു.
രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തെ തുടര്‍ന്ന് പുതുശേരിയിലും കഞ്ചിക്കോടും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. എട്ട് ആര്‍എസ്എസ്-ബിജെപി ഇവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നേരത്തെ രാഷ്ട്രീയ സംഘര്‍ഷമുണ്ടായ മേഖലയിലാണ് ഇന്നലെ വീണ്ടും പ്രശ്നങ്ങളുണ്ടായത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.