അനുബന്ധ വാര്‍ത്തകള്‍
- മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാര്‍ഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചു
- പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി
- ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു
- 3 ജില്ലകളിൽ ഒറ്റപ്പെടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
- സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയാക്കി
എല്ലാ ജില്ലകളിലുമായി 68 ബവ്‌റിജസ് ഷോപ്പുകൾ തുറക്കും: പട്ടിക പുറത്ത്
പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയപാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച് കോടതി ഉത്തരവിട്ടതോടെയാണ് മിക്ക ഷോപ്പുകളും പ്രവർത്തനം നിർത്തിയത്.
തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി–8, എറണാകുളം–8, തൃശൂർ–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂർ–4, കാസർകോട്–2. എന്നിങ്ങനെയാണ് ഷോപ്പുകൾ തുറക്കുക.