ഇറാഖില്‍നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചെത്തി

ഇറാഖ്| Last Modified ശനി, 12 ജൂലൈ 2014 (11:38 IST)
ഇറാഖില്‍നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ ഷാര്‍ജ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍​ നഴ്സുമാരുടെ സംഘമെത്തിയത്​. ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്ക സഹായത്തോടെയുമായിരുന്നു ഇവരുടെ മടക്കം.

ഇറാഖിലെ ദിയാലയിലെ അഞ്ച് ആശുപത്രികളിലായി ജോലി ചെയ്യുന്ന 29 നഴ്സുമാരാണ്​ നാട്ടിലെത്തിയത്​. യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടാണ്​ ഇവരെ നാട്ടിലെത്തിച്ചത്​. നോര്‍ക്ക റൂട്ട്‌‌സ്​ ഇവര്‍ക്ക്‌ 2000 രൂപ ധനസഹായം നല്‍കി.

ന‍ഴ്സുമാരിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്​. പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്ന് നഴ്സുമാര്‍ അഭ്യര്‍ഥിച്ചു. ദിയാലയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് ന‍ഴ്സുമാര്‍ കൂടി എത്താനുണ്ട്. യാത്രാ രേഖകള്‍ ശരിയാവാനുള്ളതു കൊണ്ട് ഇവര്‍ ഷാര്‍ജയില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇവര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :