അനുബന്ധ വാര്ത്തകള്
- 'ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞ് പോയി'; ഭാര്യയെ ഞെട്ടിച്ച് നീരജ് മാധവ്, വീഡിയോ
- കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രതി തടവുചാടി, രക്ഷപ്പെട്ടത് ഐസൊലേഷൻ വാർഡിന്റെ വെന്റിലേഷൻ തകർത്ത്
- ലോക്ക്ഡൗൺ; കാമുകനെ കാണാൻ പെൺകുട്ടി വീട് വിട്ടിറങ്ങി, കാട് താണ്ടി തമിഴ്നാട്ടിലെത്തി
- കാസർകോഡ് എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു
- ലോക്ഡൌണ്: മത്സ്യം വാങ്ങാൻ തിരക്ക്, പൊലീസ് ആളുകളെ വിരട്ടിയോടിച്ചു
ലോക്ക് ഡൗൺ; പൊലീസിനെ വെട്ടിച്ച് പെൺകുട്ടി കാമുകന്റെ വീട്ടിലെത്തി, അന്തംവിട്ട് വീട്ടുകാർ
ലോക്ക് ഡൗൺ സമയത്ത് പൊലീസുകാരെ വെട്ടിച്ച് 19കാരി. വീട്ടുകാരേയും പൊലീസിനെയും കബളിപ്പിച്ച് പെൺകുട്ടി 43 കിലോമീറ്റർ താണ്ടി കാമുകന്റെ വീട്ടിലെത്തി. നിലമ്പൂർ വഴിക്കടവ് ആണ് സംഭവം. വഴിക്കടവ് സ്വദേശിയായ കാമുകനെ തേടി 19 കാരിയായ പെൺകുട്ടി സഞ്ചരിച്ചത് 43 കിലോമീറ്റർ. മഞ്ചേരി സ്വദേശിനിയായ പെൺകുട്ടി വീട്ടുകാർ അറിയാതെയാണ് ഇറങ്ങിത്തിരിച്ചത്.
യുവതി പാരാമെഡിക്കൽ വിദ്യാർഥിനി. 20കാരനായ യുവാവ് ഇലക്ട്രീഷ്യനാണ്. ഫെയ്സ് ബുക്ക് വഴിയുള്ള പരിചയം പ്രണമായി മാറുകയായിരുന്നു. വീട്ടുകാർ വിവാഹത്തിനു എതിരു നിൽക്കുമെന്ന സംശയത്തെ തുടർന്നാണ് ഈ കൊവിഡ് 19 ഭീതിയിലും കാമുകനെ കാണാൻ പെൺകുട്ടി ഇറങ്ങിത്തിരിച്ചത്.
വഴിനീളെ പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. എന്നാൽ ഓരോ സ്ഥലത്തും പല കള്ളങ്ങൾ പറഞ്ഞാണ് പെൺകുട്ടി തടിതപ്പിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ മഞ്ചേരി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പിടിച്ചത്. പൊലീസി ഇടപെട്ട് കാമുകന്റെ വീട്ടുകാർ പെൺകുട്ടിയേയും കൂട്ടി മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി. ഒത്തുതീർപ്പിനൊടുവിൽ ഇരുവരുടെയും വീട്ടുകാർ ബന്ധത്തിനു സമ്മതം മൂളി. പക്ഷേ, യുവാവിനു 21 വയസ് തികഞ്ഞാൽ മാത്രമേ വിവാഹം കഴിപ്പിക്കുകയുള്ളു.