സ്വര്‍ണ്ണാഭരണങ്ങള്‍ രാത്രി ഉറങ്ങുന്നതിനു മുമ്പായി കട്ടിലിനു പുറത്ത് ഊരിവച്ചശേഷം അടുത്ത മുറിയിലായിരുന്നു കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ പോയത്. ഈ മുറിയില്‍ തന്നെയുള്ള മേശയ്ക്കുള്ളില്‍ രണ്ട് ലക്ഷം രൂപാ വച്ചിരുന്നതും കള്ളന്മാര്‍ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.
രാമപുരത്ത് നിരവധി വീടുകളില്‍ അടുത്തിടെ മോഷണ ശ്രമം നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അലാറം രാതിയില്‍ മുഴങ്ങിയതായും നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.