നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 22 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (18:36 IST)
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗററ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്നു തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍സ്അംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒട്ടാകെ 48 റെയ്ഡുകള്‍ നടത്തിയതില്‍ 22 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ മേയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 5701 ആയി ഉയര്‍ന്നു.

ഒട്ടാകെ 27979 റെയ്ഡുകള്‍ നടത്തിയതില്‍ 5840 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായ റെയ്ഡുകള്‍ വരും ദിനങ്ങളിലും തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :