ഐ‌എസ് അനുകൂല ട്വിറ്റര്‍, ഒരാള്‍ പിടിയില്‍

ഇസ്ലാമിക് സ്റ്റേറ്റ്, ട്വിറ്റര്‍, ബംഗളുരു, അറസ്റ്റ്
ബംഗലൂരു| VISHNU.NL| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (11:58 IST)
ഇസ്ലാമിക് സ്റ്റേറ്റിനെ ഏറ്റവും ശക്തമായി അനുകൂലിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നിലുള്ളയാളെ ബംഗലൂരു പോലീസ് ആറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തതായി വെളിപ്പെടുത്തിയത് ബംഗളുരുവിലെ മൂന്ന് ഐപി‌എസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ അറസ്റ്റിലായ ആളിന്റെ പേര് ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിടില്ല.

ബംഗലൂരുവിലുള്ള ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അക്കൗണ്ടിനു പിന്നിലെന്ന് ബ്രിട്ടീഷ് മാധ്യമമായ ചാനല്‍ ഫോര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. ഷാമി വിറ്റ്‌നെസ് എന്ന അക്കൗണ്ടാണ് ഐസിസിനെ ഏറ്റവും കൂടുതല്‍ ട്വിറ്ററില്‍ പിന്തുണച്ചിരുന്നത്. ഇത് കൈകാര്യം ചെയ്തിരുന്ന മെഹ്ദി മസൂദ് എന്നയായാളാണ് അറസ്റ്റിലായതെന്നാണ് സൂചന.

ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്ന ട്വീറ്റുകളും, ഇസ്ലാമിക് സ്‌റ്റേറ്റിലെ കൊല്ലപ്പെടുന്ന പോരാളികളെ രക്തസാക്ഷികളെന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റുകളുമാണ് ഈ അക്കൌണ്ടില്‍ ഉണ്ടായിരുന്നത്. ചാനല്‍ ഫോര്‍ വാര്‍ത്ത പുറത്ത് വന്നതിനേ തുടര്‍ന്ന് ഈ ട്വിറ്റര്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേന്ത്യയിലെ കാര്യങ്ങള്‍ നോക്കിയിരുന്ന ആളാണ് മെഹദിയെന്നാ‍ണ് സൂചന. ഇയാളെ ഇന്റലിജന്‍സ് വിവരങ്ങള്‍ അനുസരിച്ച് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു എന്നാണ് വിവരം.

ഇസ്ലാമിക് സ്‌റ്റേറ്റ് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആശങ്കള്‍ക്കിടയിലാണ് ഇക്കാര്യം പുറത്തുവരുന്നത്. ബംഗലൂരു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ട് 18,000 ത്തോളം പേര്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ യുവാവിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിക്കാനോ നിരാകരിക്കാനോ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ വിസമ്മതിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക് പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :