21 ആയില്ലെങ്കില്‍ ക്യൂ നിന്നിട്ട് കാര്യമില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇനി പതിനെട്ട് കഴിഞ്ഞെന്ന ധൈര്യത്തില്‍ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ ക്യൂ നിന്നിട്ട് കാര്യമില്ല. മദ്യം വാങ്ങാനുള്ള പ്രായപരിധി 21 വയസായി സര്‍ക്കാര്‍ ഉയര്‍ത്തി. നേരത്തെ ഇത് 18 വയസായിരുന്നു. അബ്‌കാരി നിയമ ഭേദഗതി ഓര്‍ഡിനന്‍സിലാണ്‌ ഈ പുതിയ വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നത്.

സ്‌കൂള്‍ കുട്ടികള്‍ സമീപത്തെ മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് അബ്‌കാരി നിയമം ഭേദഗതി ചെയ്തത്.

യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തിലുള്ള കാലം പുതുതായി ബിവറേജസ്‌ ഷോപ്പുകള്‍ അനുവദിക്കില്ലെന്ന്‌ എക്‌സൈസ്‌ വകുപ്പുമന്ത്രി കെ ബാബു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഫൈവ്‌ സ്‌റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ക്ക്‌ മാത്രമേ ഇനി ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കൂ. കേരളത്തിലെ ജനങ്ങളുടെ ആളോഹരി മദ്യഉപയോഗം 2.43 ലിറ്റര്‍ എന്നത്‌ പരമാവധി കുറച്ചുകൊണ്ടുവരാനും ബോധവല്‍ക്കരണത്തിലൂടെ മധ്യനിരോധനം നടപ്പില്‍ വരുത്താനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരാള്‍ക്ക്‌ കൈവശം വയ്‌ക്കാവുന്ന മദ്യത്തിന്റെ അളവ്‌ 29 ലിറ്ററില്‍ നിന്നും 14.7 ലിറ്ററായി കുറച്ചതായും മന്ത്രി അറിയിച്ചു. എക്‌സൈസ്‌ വകുപ്പിനെ വരുമാന സ്രോതസ്‌ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള സ്‌ഥാപനമായി മാറ്റുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :