കുറ്റിപ്പുറം ദുരന്തം: എക്സൈസിന് വീഴ്ച പറ്റി

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 10 ജനുവരി 2013 (09:49 IST)
PRO
PRO
കുറ്റിപ്പുറം വിഷമദ്യത്തിന് കാരണം എക്സൈസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്. വിഷമദ്യ ദുരന്തം അന്വേഷിച്ച ജസ്റ്റിസ്‌ രാജേന്ദ്രന്‍ നായര്‍ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ചു.

സംഭവത്തില്‍ രാഷ്ട്രിയ അട്ടിമറിയില്ല. നാലു കള്ളുഷാപ്പുകളില്‍ നിന്നുള്ള മദ്യമായിരുന്നു ദുരന്തത്തിനു കാരണമായതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. ഒരു സ്ത്രീയടക്കം ഇരുപത്തിയാറു പേരാണ് വിഷമദ്യദുരന്തത്തില്‍ മരിച്ചത്.

2010ല്‍ ആണ് കുറ്റിപ്പുറത്ത് മദ്യദുരന്തം ഉണ്ടായാത്. സംഭവത്തില്‍ രാഷ്ട്രീയ അട്ടിമറി ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :