നാദാപുരം ബിഎസ്എഫ് ക്യാമ്പിൽ 206 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്| അഭിറാം മനോഹർ| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (18:02 IST)
കോഴിക്കോട്: വടകര താലൂക്കിൽ പെട്ട ചെക്യാട് അരീക്കര കുന്നിലെ ബിഎസ്എഫ് ക്യാമ്പിൽ 206 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ഞൂറോളം പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 206 പേർ പോസിറ്റീവായത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരടക്കം നിരവധി പേർ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ക്യാമ്പിലെ മറ്റുള്ളവർക്ക് കൂടി നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് രോഗം പോസിറ്റീവായത്. 209 ആളുകൾക്ക് രോഗം വന്നതോടെ ക്യാമ്പ് തന്നെ ഒരു എഫ്.എൽ.ടി.സി ആക്കി മാറ്റി അവിടെ തന്നെ ചികിത്സ നടത്താനുള്ള സാധ്യതയാണുള്ളത്.

കഴിഞ്ഞ ദിവസം പാളയം മാർക്കറ്റിൽ 233 പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇത്രയും ആളുകൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :