സര്‍ക്കാരിന് 20 കോടി നല്‍കി; മന്ത്രിസഭ മറിച്ചിടാനുള്ള തെളിവുകളുണ്ടെന്ന് ബാറുടമകള്‍

കൊച്ചി| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (08:40 IST)
സര്‍ക്കാരിന് 20 കോടി കോഴ നല്‍കിയെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍. മറിച്ചിടാനുള്ള തെളിവുകളുണ്ടെന്ന് ബിജു രമേശ് യോഗത്തില്‍ പറയുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ മാതൃഭൂമി ചാനല്‍ പുറത്തുവിട്ടു. സര്‍ക്കാരിന്‌ 20 കോടി രൂപ കൈമാറിയതായി ബിജു രമേശ്‌ യോഗത്തില്‍ പറഞ്ഞു.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം പലതവണയായാണ്‌ 20 കോടി രൂപ കൈമാറിയത്‌. മന്ത്രിസഭയെ തെറിപ്പിക്കാന്‍ പോന്ന തെളിവുകള്‍ കൈവശമുണ്ടെന്നും ബിജു രമേശ്‌ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ വളയ്‌ക്കുകയേ ചെയ്യാവൂ, ഒടിക്കരുത്‌.

കസേര സംരക്ഷിക്കാന്‍ മുഖ്യമന്ത്രി എന്തും ചെയ്യുമെന്നും ബിജു രമേശ്‌ യോഗത്തില്‍ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്‌. മാണിക്ക്‌ ഒരടി കൊടുത്തപ്പോള്‍ പകുതി ഭാരം കുറഞ്ഞതായും ബിജു രമേശ്‌ പറയുന്നു. ആരോപണം പുറത്ത്‌ വന്നതോടെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്‌ ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകളുമായി ഇപ്പോള്‍ സഹകരിക്കേണ്ടന്നും ബിജു രമേശ്‌ പറഞ്ഞു. തന്നെ മുന്നില്‍ നിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബിജു രമേശ്‌ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :