17 മാസമായി ശമ്പളമില്ല; കിംഗ്ഫിഷര്‍ ജീവനക്കാര്‍ കെജ്‌രിവാളിന്റെ സഹായം തേടുന്നു
മുംബൈ: |
WEBDUNIA|
PRO
PRO
17 മാസമായി ശമ്പളം ലഭിക്കാത്ത കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായം തേടുന്നു. നേരത്തെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സഹായം ഇക്കാര്യത്തില്‍ തേടിയിരുന്നു. എന്നാല്‍ അവര്‍ സഹായിച്ചില്ല. അരവിന്ദ് കെജ്‌രിവാളിലാണ് ഇനി കിംഗ്ഫിഷര്‍ ജീവനക്കാരുടെ പ്രതീക്ഷ.
ഡല്‍ഹിയില്‍ നിന്നുള്ള ഒരു കൂട്ടം ജീവനക്കാര്‍ ഉടനെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് 2000 ജീവനക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാത്രം എയര്‍ലൈന്‍സിന്റെ 500 ജീവനക്കാരാണുള്ളത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആംആദ്മി പാര്‍ട്ടിയില്‍ പ്രതിക്ഷയുണ്ടെന്നും ജീവനക്കാരന്‍ പറഞ്ഞു.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 7,200 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ട്. പ്രതിസന്ധിയെത്തുടര്‍ന്ന് എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.