108 ആംബുലന്‍സിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാര്‍ : പി സി ജോര്‍ജ്
തിരുവനന്തപുരം|
WEBDUNIA|
PRO
108 ആംബുലന്‍സിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് ആരോഗ്യമന്ത്രിക്ക് ചീഫ് വിപ്പ് പി സിജോര്‍ജ് കത്ത് നല്കി. നടത്തിപ്പ് നിശ്ചയിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഈ മാസം രണ്ടാം തീയ്യതിയാണ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്. കെഎംഎസ്സി ആസ്ഥാനത്ത് ടെന്‍ഡര്‍ നടപടികള്‍ തുടരവെയാണ് നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് ആരോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് വിവാദത്തിലായിരുന്നു.