ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് വര്‍ധന

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 14,500 രൂപ വരെ വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3,500 രൂപയും 14,500ല്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 2,200 രൂപയും ബോണസ് നല്‍കാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ബോണസ് കിട്ടിയ ജീവനക്കാര്‍ക്കെല്ലാം ഇത്തവണ പത്ത് ശതമാനം വര്‍ധന നല്‍കാനും തീരുമാനിച്ചു. വിവിധ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കാനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ നല്‍കാനും ധാരണയായി.

ഓണം പ്രമാണിച്ച് സ്ഥിര ജീവനക്കാര്‍ക്ക് 10,000 രൂപയും താത്കാലിക ജീവനക്കാര്‍ക്ക് 2000 രൂപയും മുന്‍കൂര്‍ ശമ്പളമായി നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :