നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന : 6 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 5 മെയ് 2015 (16:35 IST)
നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡില്‍ 6 പേരെ അറസ്റ്റ് ചെയ്തു. 22 റെയ്ഡുകള്‍ നടത്തിയതില്‍ 6
കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതോടെ കഴിഞ്ഞ 2014 മേയ് 30 മുതല്‍ നടന്നു വരുന്ന റെയ്/ഡുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 7591 ആയി ഉയര്‍ന്നു. ഒട്ടാകെ 33599 റെയ്ഡുകള്‍ നടത്തിയതില്‍ 7773 കേസുകളും രജിസ്റ്റര്‍ ചെയ്തു.

വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടുക്ക് ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു. സ്കൂള്‍ പരിസരങ്ങളില്‍ മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍,
മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :