സാമ്പത്തിക പാക്കേജ്: സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് 3 ലക്ഷം കോടിയുടെ വായ്പ, ഒരു വർഷത്തേയ്ക്ക് മൊറൊട്ടോറിയം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 13 മെയ് 2020 (17:11 IST)
കൊവിഡ് 19 വ്യാപനം രാജ്യത്ത് തീർത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ചെറുകിട വ്യവസായങ്ങളിൽ ഊന്നി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്. അത്മനിർഭർ അഭിയാൻ എന്നതിന്റെ മലയാളം 'സ്വയം ആശ്രിതം; എന്ന് വിശദീകരിച്ചുകൊണ്ടാണ് ധനമന്ത്രി പ്രഖ്യാപനം ആരംഭിച്ചത്. പാക്കേജ് രാജ്യത്തിന്റെ സ്വയം പര്യപ്ത ലക്ഷ്യംവച്ചുള്ളതാണ് എന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഏഴ് മേഖലകളിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പാക്കേജിന് രൂപം നൽകിയത്. പാക്കേജ് സാമ്പത്തിക വളർച്ച കൂട്ടും. പ്രാദേശിക ബ്രാൻഡുകൾകൾക്ക് ആഗോള വിപണി കണ്ടെത്തും. വിപണിയിൽ പണ ലഭ്യത ഉറപ്പുവരുത്താൻ 11 പദ്ധതികൾ നടപ്പിലാക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കായി ആറ് പദ്ധതികൾ.

സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് 3 ലക്ഷം കോടി രൂപ വായ്പ നൽകും. സൂക്ഷമ വ്യവസായങ്ങൾക്ക് ഈടില്ലാതെ വായ്പ അനുവദിയ്ക്കും, വായ്പകൾ ഒക്ടോബർ 31 വരെ ലഭിയ്ക്കും. ഈ വായ്പകൾക്ക് ഒരു വർഷത്തേയ്ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. നാലു വർഷമായിരിയ്ക്കും ഈ വായ്പകളുടെ കാലാവധി. 100 കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്ക് 25 കോടി വരെ വായ്പ നൽകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :