കെ മുരളീധരന്റെ സ്വര്‍ണമാലയും പണവും കവര്‍ന്നു

തിരുവനന്തപുരം| Harikrishnan| Last Updated: ബുധന്‍, 30 ഏപ്രില്‍ 2014 (09:16 IST)
ട്രെയിന്‍ യാത്രക്കിടെ കെ മുരളീധരന്‍ എംഎല്‍എയുടെ സ്വര്‍ണമാലയും പണവും കവര്‍ന്നു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കവര്‍ച്ച. അഞ്ച് പവന്റെ മാലയും 5000 രൂപയുമാണ് മോഷണംപോയത്. മുരളീധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

രപ്തിസാഗര്‍ എക്സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുരളീധരന്‍. ഉറങ്ങുന്നതിന് മുമ്പ് മാലയും പഴ്സും കിടക്കയ്ക്ക് സമീപമുള്ള സ്റ്റാന്‍ഡില്‍ ഊരിവച്ചിരുന്നു.

വണ്ടി ശാസ്താംകോട്ടയില്‍ എത്തിയപ്പോഴാണ് മാലയും പഴ്സും മോഷണംപോയ വിവരം മനസിലായതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ മുരളീധരന്‍ പറഞ്ഞു. പാന്‍ട്രി ജീവനക്കാരെ ആര്‍പിഎഫ് ചോദ്യംചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :