തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്കെതിരെ ലൈംഗിക ആരോപണം

തിരുവനന്തപുരം| jibin| Last Updated: ശനി, 26 ഏപ്രില്‍ 2014 (17:18 IST)
 തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ വിഎന്‍ ചന്ദ്രനെതിരെ ലൈംഗിക ആരോപണം. ഇവിടുത്തെ തന്നെ മൂന്ന് ജീവനക്കാരികളാണ് ഇദ്ദേഹത്തിനെതിരെ എയര്‍പോര്‍ട്ട്  അതോറിറ്റിക്ക്  പരാതി കൈമാറിയത്.

വിമാനത്താവള ഡയറക്ടര്‍ വിഎന്‍ ചന്ദ്രന്‍ അര്‍ധരാത്രി ഉള്‍പ്പെടയുള്ള സമയങ്ങളില്‍ ഫോണ്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും, മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ കാര്യം പുറത്ത് പറഞ്ഞാല്‍ ജോലി പോകുമെന്നതിനാലാണ് പീഡനം ഇതുവരെ സഹിച്ചതെന്നും ഇവര്‍ പറഞ്ഞു.

ഇദ്ദേഹം ഉപയോഗിക്കുന്ന ഫോണിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ പരാതിയുടെ സത്യാവസ്ഥ മനസിലാവുമെന്നും പരാതിയില്‍ ഉണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരേയുള്ള സുപ്രീംകോടതി നിര്‍ദേശങ്ങളുടെ വെളിച്ചെത്തില്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ജനുവരി നാലിനാണ് ജീവനക്കാരികള്‍ പരാതി കൊടുത്തത്. പരാതി കൊടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ എയര്‍പോര്‍ട്ട് അഥേറിറ്റി തുനിഞ്ഞില്ല. ഇതെ കുറിച്ച് അന്വേഷിക്കാന്‍ എയര്‍ പോര്‍ട്ട് അഥേറിറ്റി കമ്മീഷന്‍ രൂപീകരിച്ച് തെളിവെടുപ്പിന് നോട്ടീസ് കൊടുത്തെങ്കിലും മൂന്നു തവണയും തെളിവെടുപ്പ് മാറ്റിവച്ചു. പരാതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :