ഹാലിം-മദനി ബന്ധം: തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി

കൊല്ലം| WEBDUNIA|
PRO
PRO
കോഴിക്കോട്‌ സ്ഫോടനക്കേസ്‌ പ്രതി അബ്‌ദുള്‍ ഹാലിമിന്‌ പി ഡി പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാലിമിന് മദനിയുമായി ബന്ധമുണ്ടെന്ന ആരോപണം വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു തെളിവുകളും സംസ്ഥാന സര്‍ക്കാരിനോ, പൊലീസിനോ ലഭിച്ചിട്ടില്ല. ഇത് രാഷ്‌ട്രീയ ആരോപണം മാത്രമാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും കുറ്റക്കാരാക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ആവശ്യമാണ്. ഇതു സംബന്ധിച്ചുള്ള വിശദമായ അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

തീവ്രവാദവുമായി ബന്ധമുളളവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സംസ്ഥാനത്ത്‌ തീവ്രവാദ വിരുദ്ധ സ്ക്വാഡ്‌ ശക്തമായിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്‌ കൂടുതല്‍ തീരദേശ പൊലീസ്‌ സ്റ്റേഷനുകള്‍ കേന്ദ്രം അനുവദിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :