വിനോദസഞ്ചാരികള്‍ക്കുള്ള സി ഫോം വെബ്‌സൈറ്റില്‍

PROPRO
സംസ്ഥാനത്ത്‌ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള സി ഫോം വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നു ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സി ഫോം പൂരിപ്പിക്കല്‍ ലഘൂകരിക്കുന്നതിനാണിത്‌. ടൂറിസം - പൊലീസ്‌ വകുപ്പുകളും സംയുക്തമായാണ്‌ സൈറ്റ്‌ രൂപീകരിക്കുക.

കൂടാതെ, വിദേശികള്‍ക്കായുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സിനു പ്രത്യേക കൗണ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടങ്ങും. 50 എസ് ഐ മാരെക്കൂടി വിമാനത്താവളങ്ങളില്‍ നിയമിക്കും.

മുംബൈ ഭീകരാക്രമണത്തിനു ശേഷം ഡിസംബറില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 1.05 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ ഇത്‌ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കുറവാണ്.

മുംബൈയില്‍ കഴിഞ്ഞ നവംബറിലുണ്ടായ ഭീകരാക്രമണം ടൂറിസം രംഗത്തെ ഗുരുതരമായി ബാധിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ തന്നെ ആയിരത്തോളം ബുക്കിംഗാണ് റദ്ദാക്കിയത് - മന്ത്രി അറിയിച്ചു.

തിരുവനന്തപുരം| WEBDUNIA|
ആഗോള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു‍. ഏഷ്യയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ മൂന്നാം സ്‌ഥാനം കേരളത്തിനാണെന്നും കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :