വിമാനം തിരിച്ചിറക്കി ചന്ദനം പിടികൂടി; ദുരൂഹത

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരത്ത്‌ അടിയന്തരമായി തിരിച്ചിറക്കിയ വിമാനത്തില്‍ നിന്ന് രക്‌തചന്ദനം പിടികൂടി. രാവിലെ ഒന്‍പതേമുക്കാലിന്‌ കൊളംബോയിലേയ്‌ക്ക് പുറപ്പെട്ട വിമാനമാണ്‌ അടിയന്തിരമായി തിരിച്ചിറക്കിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനം തിരിച്ചിറക്കാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്‌തചന്ദനം പിടികൂടുകയായിരുന്നു.

അതേസമയം ആദ്യം നടത്തിയ പരിശോധനയില്‍ ഇത് എന്തുകൊണ്ട് പിടികൂടാനായില്ല എന്ന സംശയം ബാക്കിനില്‍ക്കുകയാണ്. പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിമാനത്താവള അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :