ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് പിന്നാലെ വഖഫ് ബോര്‍ഡ് നിയമനങ്ങളും പി എസ് സിയ്ക്ക്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊച്ചി, കെ ടി ജലീല്‍, വഖഫ് ബോര്‍ഡ് kochi, kt jaleel, vakhaf board
കൊച്ചി| സജിത്ത്| Last Updated: വെള്ളി, 17 ജൂണ്‍ 2016 (19:14 IST)
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി കെ ടി ജലീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള ഇരുപത്തിരണ്ട് പോസ്റ്റുകളിലും ഇനി ഭാവിയില്‍ ഉണ്ടാകുന്ന പോസ്റ്റുകളിലും പി എസ് സി വഴിയാകും നിയമനം നടത്തുക.

വഖഫ് വസ്തുക്കളുടെ സര്‍വ്വേ നടത്തുന്നതിന് നിയമിച്ച സര്‍വ്വേ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക വരുന്ന ബജറ്റില്‍ വകയിരുത്തും. വഖഫ് ബോര്‍ഡിനുള്ള അഡ്മിനിസ്‌ട്രേറ്റീവ് സോഷ്യല്‍ ‍വെല്‍ഫെയര്‍ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജലീല്‍ വ്യക്തമാക്കി. 

ദേവസ്വം നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാറിന്റെ പുതിയ ഈ പ്രഖ്യാപനം.
മന്ത്രിയായ ശേഷം ആദ്യമായി കലൂരിലുള്ള വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചശേഷമാണ് മന്ത്രി പുതിയ ഈ തീരുമാനം വ്യക്തമാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :