ജിഷയെ ഉപദേശിക്കാനാണ് വിട്ടിലെത്തിയത്, എന്നാൽ ഉപദേശം കേൾക്കാൻ ജിഷ തയ്യാറാകാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി പൊലീസിനോട്

പെരുമ്പാവൂരിലെ ജിഷ കൊലക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൽ ഇസ്ലാമിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുതുകൂട്ടി കൊല്ലാനല്ല കുറുപ്പുംപടിയിലെ ജിഷയുടെ വീട്ടിൽ പോയത്. ജിഷയെ ഉപദേശിക്കാനാണ് വീട്ടിൽ എത്തിയത്. എന്നാൽ ഉപദേശം കേൾക്കാതെ നിന്നതാണ് പ

കൊച്ചി| aparna shaji| Last Modified വെള്ളി, 17 ജൂണ്‍ 2016 (15:55 IST)
പെരുമ്പാവൂരിലെ കൊലക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൽ ഇസ്ലാമിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുതുകൂട്ടി കൊല്ലാനല്ല കുറുപ്പുംപടിയിലെ ജിഷയുടെ വീട്ടിൽ പോയത്. ജിഷയെ ഉപദേശിക്കാനാണ് വീട്ടിൽ എത്തിയത്. എന്നാൽ ഉപദേശം കേൾക്കാതെ നിന്നതാണ് പ്രകോപിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

അതേസമയം, പ്രതിയായ അമീറുൽ ഇസ്ലാമിനെ വൈകാതെ കോടതിയിൽ ഹാജരാക്കും.
പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതിയെ കസ്റ്റ്ഡിയിൽ വിട്ടുനൽകാൻ ആവശ്യപ്പെടും. തിരിച്ചറിയല്‍ പരേഡ് ആവശ്യമായതിനാല്‍ പ്രതിയെ മാധ്യമങ്ങളെ കാണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ പിഴവുകളും അടച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. കനത്ത സുരക്ഷയാണ് പെരുമ്പാവൂർ കോടതി വളപ്പിൽ പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :