‘ദളിന്‍റെ യുഡിഎഫ് പ്രവേശനത്തിന് ഉപാധികളില്ല‘

കൊച്ചി| WEBDUNIA|
ജനതാദള്‍ (എസ്) വീരേന്ദ്രകുമാര്‍ പക്ഷം യു ഡി എഫില്‍ വരുന്നതിന് പ്രത്യേക ഉപാധികളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് കൊച്ചിയില്‍ ജനതാദള്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

സംസ്ഥാനത്ത് നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യത്തില്‍ യു ഡി എഫുമായി ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ജനതാദള്‍ അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്ക് കാലതാമസമുണ്ടാകില്ല. യു ഡി എഫിലെ ഘടകക്ഷികളുമായി ചര്‍ച്ച നടത്തിയതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

യു ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജനതാദള്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല അറിയിച്ചു. അടുത്ത മാസം ഏഴിന്‌ ചേരുന്ന കെ പി സി സി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടതുമുന്നണിയിലേതു പോലെ ഘടകകക്ഷികളുടെ കഴുത്തു ഞെരിക്കുന്ന സമീപനം യു ഡി എഫില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :