പദ്മനാഭസ്വാമി ക്ഷേത്രം ആക്രമിക്കും: അല്‍ക്വയിദ

ഗുരുവായൂര്‍| WEBDUNIA|
PRO
PRO
കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ഗുരുവായൂര്‍ ക്ഷേത്രവും ആക്രമിക്കുമെന്ന് അല്‍ ക്വയിദയുടെ ഭീഷണിക്കത്ത്. ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ പേരില്‍ ആണ് കത്ത് അയച്ചിരിക്കുന്നത്. തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി എന്നിവരെ വധിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്‌.

ക്ഷേത്രങ്ങള്‍ വരും ദിവസങ്ങളില്‍ ബോംബ് വച്ച് തകര്‍ക്കും എന്നാണ് കത്തില്‍ പറയുന്നത്. ഇംഗ്ലീഷില്‍ ആണ് കത്ത് എഴുതിയിരിക്കുന്നത്. ഇത് പോസ്റ്റ് ചെയ്തത് ചെന്നൈയില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കത്ത് ലഭിച്ചതിന് പിന്നാലെ ഇരു ക്ഷേത്രങ്ങളിലും ബോംബ്‌ സ്ക്വാഡും പൊലീസ്‌ സംഘവും പരിശോധന നടത്തി.

കോടികളുടെ നിധിശേഖരം കണ്ടെത്തിയ പദ്മനാഭസ്വാമി ക്ഷേത്രം കമാന്റോകള്‍ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് ഇപ്പോഴുള്ളത്. ദേഹപരിശോധനയ്ക്ക് ശേഷമാണ് ഭക്തരെ അകത്ത് പ്രവേശിപ്പിക്കുന്നത്. ഗുരുവായൂരില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ്‌ സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :