‘സുധാകരന് എം പി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല’

കണ്ണൂര്‍| WEBDUNIA|
ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള കെ സുധാകരന് എം പി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സി പി എം നേതാവ് ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ഓംപ്രകാശുമായി സുധാകരനുള്ള ബന്ധം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ക്രിമിനല്‍ സംഘത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ആളാണ്‌ സുധാകരന്‍.

ഫൂലന്‍ ദേവിയും പപ്പു യാദവും എംപിമാരായിട്ടുണ്ട്‌. അതുപോലെ മാത്രമേ സുധാകരനെയും കാണാന്‍ കഴിയുകയുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :