സ്വാശ്രയം: സര്‍ക്കാര്‍ നയമല്ലെന്ന് ഡിവൈഎഫ്ഐ

കണ്ണൂര്‍| WEBDUNIA|
സ്വാശ്രയഫീസ് ഘടന ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയത്തിനനുസരില്ലെന്ന്‌ ഡി വൈ എഫ്‌ ഐ കണ്ണൂര്‍ ജില്ലാ നേതൃത്വം. കണ്ണൂര്‍ ജില്ലാസെക്രട്ടറി സി സത്യപാലനാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.

ഡി വൈ എഫ് ഐക്ക് മാത്രമല്ല കേരളത്തിലെ ആര്‍ക്കും നിലവിലെ സ്വാശ്രയ ഫീസ് നിരക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ സര്‍ക്കാര്‍ ഫീസ് ഘടന പുനപരിശോധിക്കണം.

മാനേജ്മെന്‍റിന്‍റെ പിടിവാശി കുറയ്ക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌ ഇത്തരമൊരു ഫീസ് ഘടന സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്‌. സര്‍ക്കാര്‍ നിയന്ത്രിത പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റിലെ ഫീസ്‌ നിരക്ക്‌ പുനഃപരിശോധിക്കണമെന്നും ഡി വൈ എഫ് ഐ അവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :