നടന് മോഹന്‍ ലാലിന്റെ മ്യൂസിക് ബാന്‍ഡ് ആയ ‘ലാലിസം’ പിരിച്ചുവിടില്ലെന്ന് കോ-ഓര്‍ഡിനേറ്റര്‍ രതീഷ് വേഗ. ‘ലാലിസം’ പിരിച്ചുവിട്ടു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും രതീഷ് വേഗ പറഞ്ഞു. ഒരു സ്വകാര്യവാര്‍ത്ത ചാനലിനോട് ആണ് രതീഷ് വേഗ ഇങ്ങനെ പറഞ്ഞത്.
‘ലാലിസം പിരിച്ചുവിട്ടുവെന്ന വാര്‍ത്ത തെറ്റാണ്. ബാന്‍ഡ് അംഗങ്ങള്‍ക്ക് പരസ്പരം കാണുന്നതിനുള്ള അവസരം കിട്ടിയില്ല. നിയന്ത്രണാതീതമായ ജനക്കൂട്ടം തിരിച്ചടിയായെന്നും പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും രതീഷ് വേഗ പറഞ്ഞു.
നേരത്തെ, ‘ലാലിസം’ പിരിച്ചുവിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ദേശീയ ഗെയിംസിന്റെ ഉത്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചിരുന്നു. പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇത് ആദ്യമായാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസം എന്ന മ്യൂസിക് ബാന്‍ഡ് ഒരു വേദിയില്‍ പരിപാടി അവതരിപ്പിച്ചത്. പരിപാടിക്ക് രണ്ടുകോടി രൂപ നല്കിയ സര്‍ക്കാര്‍ അനുമതി നേരത്തെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രണ്ടുകോടി രൂപ പ്രതിഫലമില്ലെന്നും കലാകാരന്മാര്ക്കുള്ള ചെലവുമാത്രമാണ് വാങ്ങിയതെന്നുമായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.