ലാലിസം പരിപാടിയ്ക്കായി പണം വാങ്ങിയിട്ടില്ലെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം| Last Modified വെള്ളി, 30 ജനുവരി 2015 (20:13 IST)
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ ലാലിസം മ്യൂസിക് ബാന്‍ഡിന് വേണ്ടി താന്‍ വ്യക്തിപരമായി പ്രതിഫലം വാങ്ങുന്നില്ലെന്ന് ചലചിത്ര താരം മോഹന്‍ലാല്‍. വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു ‍. പരിപാടിക്കുള്ള സാമ്പത്തിക ചെലവ് വളരെ വലുതാണ്. ഗാനം ആലപിക്കാന്‍ വരുന്ന പ്രമുഖരുടെ യാത്ര ചെലവ്, റെക്കോര്‍ഡിങ് തുടങ്ങി ധാരാളം ചെലവുകള്‍ ഇതിനു പിന്നിലുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ഇതുകൂടാതെ ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ രണ്ട് കോടി രൂപയൊന്നും വാങ്ങുന്നില്ലെന്നും
വാങ്ങുന്ന തുക എത്രയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ വെളിപ്പെടുത്താമെന്നും മോഹന്‍ലാല്‍ പറഞ്ഞു. വിവാദം അനാവശ്യമാണെന്നും കലയ്ക്ക് വിലയിടരുതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. നേരത്തെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കുന്ന ലാലിസം പരിപാടിയ്ക്കായി രണ്ട് കോടിയോളം രൂപ പ്രതിഫലം വാങ്ങിയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സംവിധായകന്‍ വിനയനടക്കമുളളവര്‍ രംഗത്ത് വന്നിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :