Last Updated:
വ്യാഴം, 29 ജനുവരി 2015 (19:19 IST)
മംഗലശ്ശേരി നീലകണ്ഠന്‍! മലയാളത്തിന്‍റെ മനസില്‍ കല്‍വിളക്കുപോലെ ജ്വലിക്കുന്ന കഥാപാത്രം. ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ വേഷം. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഐ വി ശശിയും ഒന്നിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റൊരു നീലകണ്ഠനെ സമ്മാനിക്കാനാണ് ഐ വി ശശി ശ്രമിക്കുന്നത്.
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമ ഒരു ഇമോഷണല്‍ ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് വിവരം. നവാഗതരായ അമ്പാടിയും പ്രശാന്തും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.
കോഴിക്കോടായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷനെന്നറിയുന്നു. മഞ്ജു വാര്യര്‍ ഉള്‍പ്പടെ മലയാളത്തിലെ പ്രമുഖ താരങ്ങളെ ഈ സിനിമയിലേക്ക് പരിഗണിക്കുന്നു എന്നാണ് വിവരം.
2000ല്‍ പുറത്തിറങ്ങിയ 'ശ്രദ്ധ' ആണ് ഐ വി ശശി - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒടുവിലെത്തിയ സിനിമ.