‘എഴുത്തുകാര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നാണംകെട്ട് നടക്കുന്നവരാകരുത്’

കൊല്ലം: | WEBDUNIA|
PRO
PRO
എഴുത്തുകാര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നാണംകെട്ട് നടക്കുന്നവരാകരുതെന്ന് മാധ്യമ ചിന്തകന്‍ അഡ്വ എ ജയശങ്കര്‍. കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങള്‍ ബാഹ്യശക്തികളുടെ സ്വാധീന വലയത്തില്‍ അമര്‍ന്നിരിക്കുകയാണെന്നും അവയെ അതില്‍ നിന്നും സ്വതന്ത്രമാക്കാന്‍ സാഹിത്യകാരന്മാര്‍ക്ക്‌ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമം സാംസ്കാരികവേദി പബ്ലിക്‌ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുത്തുകാര്‍ എഴുത്തിന്റെയും എഴുത്തുകാരന്റെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നവരാകണമെന്നും ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ഡോ. മായാ ഗോവിന്ദരാജിന്റെ 'ഇടം' എന്ന കവിതാസമാഹാരം എം എസ്‌ ബനേഷിന്‌ നല്‍കി ഡോ: എല്‍ തോമസ്കുട്ടി പ്രകാശനം ചെയ്തു. 'പുതുകവിത നേരും നേരവും' എന്ന വിഷയം ഡോ. ആര്‍ എസ്‌ രാജീവ്‌ അവതരിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :