ഹൈക്കോടതിയെ സമീപിക്കും: ശാരിയുടെ അച്ഛന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കിളിരൂര്‍ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നായര്‍. കേസിലെ ശിക്ഷാ പ്രഖ്യാപനം വന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാരിയുടെ മരണകാരണം സിബിഐ വേണ്ട രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്. അവരെക്കൂടി പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാരി കൊടുത്ത മരണമൊഴിയില്‍ മറ്റ് പലരുടേയും പേരുകള്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിധിയില്‍ തനിക്ക് 75 ശതമാനം സംതൃപ്തി മാത്രമേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :