AISWARYA|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (14:31 IST)
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഹാദിയ മാതാപിതാക്കളുടെ കൂടെ താമസിക്കണമെന്നും കോടതി പറഞ്ഞു. റിട്ട: സുപ്രീം കോടതി ജഡ്ജി ആര്‍വി രവീന്ദ്രന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
അന്തിമ വാദത്തിന് മുമ്പ് ഹാദിയയെ കോടതിയില്‍ മുന്‍പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം എന്‍ഐഎ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മതംമാറിയതന്റെ പേരില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.