നടി കനിഞ്ഞിട്ടും രക്ഷയില്ല; ജീന്‍ പോളും ശ്രീനാഥ് ഭാസിയും കുടുങ്ങും

ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്; ജീന്‍ പോളും ശ്രീനാഥ് ഭാസിയും കുടുങ്ങും

കൊച്ചി| AISWARYA| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (12:07 IST)
നടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനോട് ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്. ബോഡി ഡബ്ലിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതുക്കൊണ്ട് ഈ രണ്ടു കുറ്റകൃത്യങ്ങളും ഒത്തുതീര്‍പ്പാക്കാനാവില്ല. അതിനാല്‍ അന്വേഷണം മുന്നോട്ടു പോകുമെന്നു പൊലീസ് വ്യക്തമാക്കി.

അതേ സമയം പരാതിയിലുള്ള സാമ്പത്തിക ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പാകാമെന്നാണ്‌ പൊലീസ് പറഞ്ഞു.
ജീന്‍ പോള്‍ ലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി കോടതിയെ അറിയിച്ചിരുന്നു.

പ്രതികളുമായുണ്ടാക്കിയ സന്ധി സംഭാഷണത്തിലൂടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും കാണിച്ച് നടി അഭിഭാഷകര്‍ മുഖേനെയാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അതേ സമയം കേസ് ഒത്തു തീര്‍പ്പാക്കാനാവില്ലെന്ന തങ്ങളുടെ നിലപാട് പോലീസ് അഭിഭാഷകരേയും അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :