‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ താന്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

കൊച്ചി| AISWARYA| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (11:44 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നു മുഖ്യപത്രി പള്‍സര്‍ സുനി. ‘മാഡം’ സിനിമാ മേഖയില്‍ നിന്നുള്ള ആളാണെന്നും സുനി വ്യക്തമാക്കി. 2011ല്‍ ഒരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

സുനിയെ നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പറഞ്ഞിരുന്നു. കേസില്‍ മാ‍ഡം കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാള്‍ ഉണ്ടെന്നും പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം നടിയാണെന്നും പതിനാറാം തീയതിക്ക് ശേഷം വെളിപ്പെടുത്തുമെന്നുമായിരുന്നു സുനി പറഞ്ഞിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :