സൗദിയിലെ തൊഴില്‍ പ്രശ്നം: പ്രധാനമന്ത്രിക്ക് ഉമ്മന്‍‌ചാണ്ടിയുടെ കത്ത്

WEBDUNIA|
PRO
PRO
സൗദി സ്വദേശിവത്കരണത്തെ തുടര്‍ന്നുണ്ടായ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വദേശിവത്കരണത്തിന് ഉദാരസമീപനം സ്വീകരിക്കാന്‍ സൗദിയോട് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. നിയമം നടപ്പിലാകുന്നതോടെ നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവെച്ചു.

സൗദിയുമായുള്ള സൗഹൃദം പരമാവധി മുതലെടുത്ത് സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :